FAIL (the browser should render some flash content, not this).

Subscribe to Sradha.Net

Enter your email address:

Previous Next
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
FAIL (the browser should render some flash content, not this).

Folllow Us

Previous Next
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
ഗന്ധമാദനം
User Rating: / 0
PoorBest 

 

life

 

 

ഗന്ധമാദനം


കനിമോൾ

 

 

 

 

 

മണ്ണുലർന്നതിൻ മണം
വായുവിൽ പൊന്തുന്നുണ്ട്‌
വന്നടുക്കയായ്‌ വേനൽ;
ഗൂഢഭാഷതൻ പൊരുൾ

ചാഞ്ഞു കൈവിരൽ നീട്ടി
ചമ്പകം, പുരാതന
വാങ്മയാകാശത്തിൽ തൻ
കാമന കുറിയ്ക്കയായ്‌
ഋതുരൂപകങ്ങളായ്‌
വിരലഗ്രത്തിൽ, പുഷ്പ
മുകുളം; നൃത്തോദ്യുക്ത-
ശില്പകന്യതൻ താളം.

കാറ്റിലൂടൊലിക്കുന്നു
കശുമാമ്പൂവിൻ മദ
ചാരുവാമുടൽ ഗന്ധം
നാട്ടിടവഴിയ്ക്കെങ്ങും.

വയണച്ചോട്ടിൽ കാറ്റ്‌
പതുങ്ങിക്കിടക്കുന്നു
വരവായ്‌ വേനൽ-
മന്ത്രമുഖരം ഇലത്തൂവൽ

നാട്ടുമാവിലും, കടും
പച്ചയിൽ വെട്ടം ചിന്നും
കാട്ടിലഞ്ഞിതൻ മേലും
മണക്കും നക്ഷത്രങ്ങൾ..

നീലരാത്രിയിൽ, പാല
പ്പൂവുകൾ വിരിക്കുന്ന
പ്രേമശയ്യയിൽ, രാഗോ-
‍ാദിയാം കുളിർക്കാറ്റിൽ

താണുവന്നുദിക്കുന്നു
ചന്ദ്രിക; ഗന്ധർവ്വന്റെ
കാവ്യനീലമാം പ്രാണ
സ്പന്ദവും കാതോർത്താവാം.

ഇ‍ാവിരുട്ടുമ്പോൾ, നിലാ
പ്പാൽമണം കടയുമ്പോൾ
പാരിജാതത്തിൻ ഭ്രാന്ത-
ചുംബനം; സമ്മോഹനം!

ഉത്സവപ്പെരുന്താളം
പോലെ തീപ്പിടിക്കുന്നു
ചെന്നിറം, മരങ്ങളിൽ
മദപ്പാടൊലിക്കുന്നു..

ഏറ്റവും പ്രിയപ്പെട്ടൊ-
രാൾക്കൊരു പൂവും തേടി
കാറ്റിലൂടേതോ പുരാ
കാമുകാനുത്തനായ്‌

ഗന്ധമാദനം കട-
ന്നിങ്ങനെയദൃശ്യനായ്‌
സഞ്ചരിക്കുന്നുണ്ടാവാം
വാഴ്‌വിലൂടനന്തമായ്‌

അവനെത്തുമ്പോൾ
ചിരിച്ചുലയും മരങ്ങളും
അവനെത്തൊടാൻ വിരൽ
നീട്ടുന്നു ചരാചരം

അരുതെന്നാജ്ഞാപിക്കും
വർഷഖഡ്ഗങ്ങൾ-അപ്പോൾ
അരങ്ങിൽ തിരശ്ശീല
നിവർത്തും ജലം; കാലം