FAIL (the browser should render some flash content, not this).

Subscribe to Sradha.Net

Enter your email address:

Previous Next
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
FAIL (the browser should render some flash content, not this).

Folllow Us

Previous Next
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
തുടക്കവും ഒടുക്കവും
User Rating: / 1
PoorBest 


start-end




തുടക്കവും ഒടുക്കവും


നന്ദാദേവി



 

 


ഒരു പുതിയ തുടക്കത്തി-
നെന്നപോൽ
ചിതറിക്കിടന്നിരുന്ന
ഏടുകളോരോന്നായി
അടുക്കി വെച്ചു.
എവിടെ നിന്നെല്ലാമോ
തിക്കിത്തിരക്കിയാ കാറ്റുകൾ
ഇടമുറിയാതെ പിന്നെയും
വീശിക്കൊണ്ടിരുന്നു
ഒരു നൂൽ ബന്ധത്തിന്റെ
തടവ്‌ പോലുമില്ലാതെ
വീണ്ടുമാ ഏടുകൾ
പട്ടമായി പാറിക്കൊണ്ടിരുന്നു.
കാറ്റ്‌ നയിച്ച വഴികളിലൂടെ
മുറിഞ്ഞു കൊണ്ടിരുന്നു.
ഇനിയൊരിക്കൽ
ഏടുകളൊന്നും ശേഷിക്കാതെ
പുറം ചട്ട ബാക്കിയായൊരു
പുസ്തകം, പഴയൊരു
തുണി സഞ്ചിയിൽ നിന്ന്‌
കണ്ടെടുക്കപ്പെടും
ചിതൽ തിന്നു തീർത്ത
പുസ്തകമെന്നവർ ധരിക്കും
പിന്നീട്‌
അടയാളപ്പെടുത്തലുക-
ളൊന്നുമില്ലാതെ
ശീർഷകം മാഞ്ഞൊരു പുറം ചട്ട
ശബ്ദം നിശബ്ദമാകുന്നൊരു
ഏകാന്ത മണ്ണിൽ
അനാഥമായിക്കിടക്കും
ശുഭം