| മഴവിൽമേള |
|
മഴവിൽമേള
മഴവില്ലു വിരിയുന്നു, വീണ്ടും. വലിയ ലോകത്തിൽ ചെറു ചിത്രങ്ങളുടെ മേളയിൽ തുടങ്ങി ഗാർഗ്ഗി സ്ത്രീ ചലച്ചിത്ര മേളയിൽ വീണ്ടും അർത്ഥപൂർണ്ണമായ ഒരന്വേഷണത്തിന്റെ ഇടം തിരഞ്ഞ തൃശ്ശൂരിലെ ഒരു ചെറിയ സംഘം ചലച്ചിത്രപ്രവർത്തകർ. സാമൂഹ്യമാറ്റത്തിനെ സിനിമയെയും മാധ്യമങ്ങളേതിനേയും എങ്ങനെ ബദൽരീതികളിലുപയോഗിക്കാം എന്ന് ആലോചിച്ച കുറേ ചലച്ചിത്രപ്രണയികൾ. ഇവരാണ് 2006 ൽ വിബ്ജിയോർ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിച്ചത്. സ്വത്വങ്ങളുടെയും വൈവിധ്യങ്ങളുടെയും ആഘോഷം എന്ന പ്രമേയത്തെ ആധാരമാക്കി മഴവില്ലിന്റെ ഏഴു വർണ്ണങ്ങളിൽ ബഹുസ്വരതയെ വരയ്ക്കാനുള്ള ശ്രമമായിരുന്നു അവരുടേത്. പിന്നീട് കഴിഞ്ഞ ഏഴുവർഷങ്ങളിലായി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്ന് വന്നവർ വിബ്ജിയോർ വൃത്തം വലുതായും വ്യത്യസ്തമായും വരക്കാൻ തുടങ്ങി. ഇനിയും പൂർണ്ണമായും കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത അനുഭവങ്ങളുടെയും അന്വേഷണങ്ങളുടെയും ചേർത്തുവയ്‌ക്കലാണ് വിബ്ജിയോർ. വ്യക്തമായി രാഷ്ട്രീയം സംസാരിക്കുന്ന ഹ്രസ്വചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയും പ്രദർശനം, സംവാദങ്ങൾ, സെമിനാറുകൾ, കാമ്പെയിനുകൾ, ചെറുത്തുനിൽപ്പിന്റെയും പോരാട്ടത്തിന്റെയും സംഗീതാലാപനം, സാംസ്കാരിക രാവ് ഇങ്ങനെ പലതും കൂടുമ്പോഴാണ് വിബ്ജിയോർ മഴവിൽമേളയാകുന്നത്. വിബ്ജിയോർ പാക്കേജ് 2012 സ്വത്വങ്ങളുടെയും വൈവിധ്യങ്ങളുടെയും ആഘോഷം എന്ന കേന്ദ്രപ്രമേയത്തെ ആധാരമാക്കി വിബ്ജിയോർ ഫിലിം പാക്കേജിലെ ഏഴുവർണ്ണങ്ങൾ ഇതൾ വിടർത്തുന്നു. ഫോക്കസ് ഓഫ് ദ ഇയർ പാക്കേജ് ഇന്ന് സമ്പന്നതയുടെയും ദാരിദ്ര്യത്തിന്റെയും മുഖ്യകേന്ദ്രങ്ങളിലൊന്നാണ് ദക്ഷിണേഷ്യ. അടിസ്ഥാന ആവശ്യങ്ങളിലെ വീഴ്ചകൾ പട്ടിണി, തൊഴിലില്ലായ്മ എന്നിവ മൂലമുണ്ടാകുന്ന നിരന്തര സംഘർഷങ്ങൾ. വിഘടനവാദവും ഭീകരതയും. ദക്ഷിണേഷ്യൻ ജനതയുടെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടങ്ങളിലേയ്ക്ക് വാതിൽ തുറക്കുകയാണ് ഏഴാമത് വിബ്ജിയോർ ചലച്ചിത്രമേള. കേരളീയ ജീവിതത്തെ മുഖ്യപ്രമേയമാക്കിയ ഡോക്യുമെന്ററികൾ, ഹ്രസ്വകഥാചിത്രങ്ങൾ, കുട്ടികളുടെ ചലച്ചിത്രങ്ങൾ റെട്രോസ്പെക്ടീവ് ലോകപ്രസിദ്ധ മെക്സിക്കൻ സംവിധായകൻ ഫ്രാൻസിസ്കോ തബോവാദ തബോണിന്റെ അഞ്ചുചിത്രങ്ങൾ. വിഖ്യാത ഇന്ത്യൻ സംവിധായകൻ സഞ്ജയ് കാക്ന്റെ ചിത്രങ്ങൾ 2012 ഫെബ്രുവരി 22 മുതൽ 26 വരെ തൃശ്ശൂർ സംഗീതനാടക അക്കദാമിയിൽ |

