FAIL (the browser should render some flash content, not this).

Subscribe to Sradha.Net

Enter your email address:

Previous Next
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
User Rating: / 3
PoorBest 


openbook1




2011 ലെ മികച്ച വായനാനുഭവങ്ങൾ


മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും വായനക്കാരും
തെരഞ്ഞെടുത്ത 20 പുസ്തകങ്ങൾ.
വായനയുടെ മിന്നൽപ്പിണരുകൾ




 


രാഹുൽ(വായനക്കാരന്‍)



എം. മുകുന്ദന്റെ ഡൽഹി ഗാഥകൾ (നോവൽ) : അദ്ദേഹം അടുത്തറിഞ്ഞ ദൽഹിയുടെ പരന്ന മുഖം വ്യക്തമായി അവതരിപ്പിക്കുന്ന കൃതിയാണ്‌. ദൽഹിയെ ഏറ്റവും അടുത്തറിഞ്ഞ മുകുന്ദന്റെ അനുഭവങ്ങലുടെ നേർക്കാഴ്ചകളാണ്‌ ദർഹിഗാഥകളിൽ പ്രതിപാദിക്കുന്നത്‌. ഒട്ടൊക്കെ ആത്മകഥാനിഷ്ഠമായ സംഭവങ്ങളിലൂടെ ഉരുവപ്പെടുന്ന ഈ നോവൽ ദൽഹി എന്ന അധികാര കേന്ദ്രത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്നു.
പ്രാണവത്കൃത സമൂഹത്തിന്റെ പ്രതിനിധികളുടെ *** തീരാസമസ്യകളുടെ തുടർക്കഥയാണ്‌ ദൽഹിഗാഥകൾ അനാവരണം ചെയ്യുന്നത്‌. അപരിചിതലോകത്തിൽ എത്തിപ്പെട്ട്‌ അതിജീവനത്തിന്റെ സമരം നയിക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ ജീവിതത്തിൽ ചരിത്രത്തിന്റെ ഭീകരമായ ഇടപെടലുകൾ സൃഷ്ടിച്ച ദൈന്യതയുടെ ഇതിവൃത്താണ്‌ ദൽഹിഗാഥകൾ. യുദ്ധത്തിന്റെ ഭീകരതയും, പട്ടിണിയുടെ പരിവട്ടവും, അടിയന്തിരാവസ്ഥയുടെ കരാളതയും, സിഖ്‌ ഉ‍ൂലനത്തിന്റെ തീരാക്കെടുതികളും അടയാളപ്പെടുത്തിക്കൊൺ‍്‌ ശരാശരി ഇന്ത്യക്കാരന്റെ അനുഭവങ്ങളുടെ കണ്ണാടിയായി മാറുകയാണ്‌ ദൽഹിഗാഥകളിലെ ജീവിതങ്ങൾ. delhi-gathakal
ഇന്ത്യയുടെ തലസ്ഥാനം ദൽഹിയായി മാറിയിട്ട്‌ നൂറ്‌ വർഷങ്ങൾ തികയുന്ന ഈ വേളയിൽ ദൽഹിയുടെ അധികാരക്കൊതിയും, വംശവെറിയും, സവർണമേധാവിത്തവും ജീവിതഗന്ധിയായി രേഖപ്പെടുത്തുകയാണ്‌ മുകുന്ദൻ. ദൽഹിയിൽ നിന്നും ദൽഹിഗാഥകൾ വരെ താ‍ിയ ദൂരം മുകുന്ദന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളുടെ പ്രത്യക്ഷരൂപമാണ്‌ ദൽഹിഗാഥകൾ.




 

ജെറി ആൻഡ്രൂസ്‌ (കവയിത്രി)



aathi-sara-josephസാറാ ജോസഫ്‌ (ആതി - നോവല്‍ ) : പൂർവ്വപുണ്യത്തിന്റെ തണുത്തകയങ്ങളിൽ മുങ്ങിക്കിടക്കാൻ ക്ഷണിച്ചുകൊൺ‍്‌ സാറാ ജോസഫിന്റെ ആതി എന്ന നോവൽ. നക്ഷത്രങ്ങൾ കണക്കെ തീപ്തമായ വാക്കുകൾക്കൊൺ‍ും ആശയങ്ങൾക്കൊൺ‍ും കോർത്ത കാവ്യം എന്ന്‌ ആതിയെപ്പറയാം. മണ്ണിനും ജലത്തിനുമുള്ള അൾത്താരകളായി ഓരോ അധ്യായവും. ജൈവവിധ്യങ്ങൾ സംഗമിച്ചുനിൽക്കുന്ന, അതിസൂക്ഷ്മങ്ങളായ സംവേദനങ്ങളുടെയും ഇന്ദ്രിയബോധങ്ങളുടെയും ലോകങ്ങൾ. മണ്ണിലെ അധ്വാനം ഓരോന്നും ഓരോ ധ്യാന ഏടുകളാവുകയാണ്‌, ആതിയിൽ. കാത്തിരുന്നതെന്തോ കൈവന്നു ചേർന്നതിന്റെ നിറവ്‌ വായനക്ക്‌. വെള്ളത്തോടും മണ്ണിനോടും ബന്ധിച്ചുള്ള സാധാരണജീവിതത്തിന്റെ അനുദിന രംഗങ്ങൾ, കഥാകാരിയുടെ പേനത്തുമ്പുവഴി കടന്നെത്തവെ കൂടുതൽ സൂക്ഷ്മങ്ങളായ അർത്ഥങ്ങളോടെ. പൂ വിരിയുന്ന ഒച്ച കേൾക്കാൻ ഒക്കുന്ന, മിന്നാമിനുങ്ങിന്റെ വീടുകളും കുഞ്ഞുപുഴുവിന്റെ വഴിത്താരകളും കാണാനൊക്കുന്ന, നൂർ മുഹമ്മദ്‌ എന്ന കഥാകാരൻ. ആതിയിലെ മനുഷ്യരെല്ലാവരും അങ്ങനെയുള്ളവരാണ്‌. സൂക്ഷ്മങ്ങളെ കൂട്ടുപിടിച്ചവർ.
പ്രകൃതിയിലെ ചെറുതുകളുടെ മൂല്യത്തിലേയ്ക്ക്‌ മണ്ണിനെയും മനസ്സിനെയും വഴിനടത്തിക്കൊൺ‍്‌ ഒരുപ്രകൃതിപാഠം പോലെ ഈ നോവൽ. ജീവപ്രപഞ്ചത്തെക്കുറിച്ചുള്ള സമഗ്രമായ ബോധത്തോടെ, തൂക്കണാംകുരുവികൾക്കും മക്കൾക്കും കൂടി കൊത്തിപ്പെറുക്കാൻ കൂടി തുകയുന്നത്രവിത്ത്‌ പാടത്ത്‌ വിതക്കുന്ന വിതക്കാരികൾ. ചതിവുകളുടെ പുറംലോകം (എല്ലാ കാലത്തും എന്നപോലെ എല്ലാ ദേശത്തും എന്നപോലെ) ആ കരയേയും ചീന്തിയെടുക്കാനെത്തി. മനുഷ്യർ മുതൽ പക്ഷികളുടെയും വെള്ളത്തിന്റെയും മീനിന്റെയും വരെ ജീവിതങ്ങളെ അപരിചിതർ കുഴച്ചുമറിച്ചു. ആതി എന്നാൽ അവയൊക്കെയാണ്‌. പുല്ലും പുഴുവും മീൻമുട്ടകളും കൺൽവേരുകളും എല്ലാം എല്ലാം. സാറാജോസഫ്‌ ഒരുക്കുന്ന സൂക്ഷ്മലോകങ്ങൾ, ഈ ചെറിയ ദേശത്തിന്റേയോ ഈ ചെറിയ കാലഘട്ടത്തിന്റേയോ അതിരുകളിൽ ഒതുങ്ങാതെ വിശ്വമാകെ പടർന്നങ്ങനെ നിലകൊള്ളുന്നു.
പുറമെ ഇരമ്പുന്ന വേഗയോട്ടങ്ങളുടെ രഥഘോഷങ്ങളിൽ നിന്ന്‌ പിൻവാങ്ങി നിന്നുള്ള എന്റെ ചെറിയ ജത്തിന്‌ ഊന്നുവടി തരികയാണ്‌ ആദി എന്ന നോവൽ. അകക്കാമ്പിലെ സൂക്ഷ്മങ്ങളായ പ്രിയകണങ്ങളെ, ലോകത്തിന്റെ കൂറ്റൻ വാക്വംക്ളീനറിനാൽ വലിച്ചെടുക്കപ്പെടാതെ കാത്തുവയ്ക്കണമെന്ന എന്റെ നിശ്ചയത്തിന്‌ തുണയാവുകയാണ്‌ അതിന്റെ താളുകൾ.