FAIL (the browser should render some flash content, not this).

Subscribe to Sradha.Net

Enter your email address:

Previous Next
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
User Rating: / 1
PoorBest 


അയാ­ളിൽ സംഗീ­ത­മി­ല്ല. അതു­കൊണ്ട്‌ അയാൾ അപ­ക­ട­കാ­രി­യാ­യി­രി­ക്കും, ഇതാ­യി­രു­ന്നു, സീസ­റിന്റെ കാഷ്യ­സി­നെ­ക്കു­റി­ച്ചുള്ള കണ്ടെ­ത്തൽ. അമ്യൂ­സിയ എന്നൊരു രോഗാ­തു­രത ഒഴി­ച്ചാൽ ആരെ­ക്കു­റിച്ചും ഒരാൾക്കെ­ത്താ­വുന്ന ലഘു­വായ നിഗ­മ­ന­മാ­ണി­ത്‌. കാരണം ഭാഷ­യെ­ക്കാൾപു­രാ­ത­ന­മാണ്‌ സംഗീ­തം. തല­ച്ചോ­റിന്റെ സംവേ­ദ­ന­മാണ്‌ വാക്ക്‌. മന­സ്സു­ക­ളുടെ സംവേ­ദ­ന­മാണ്‌ പാട്ട്‌. അതു­കൊ­ണ്ടാണ്‌ ഭൂമി­യിലെ പതി­നാ­യി­ര­ക്ക­ണ­ക്കിന്‌ ഭാഷ­കളെ അപ്ര­സ­ക്ത­മാ­ക്കുന്ന വിധ­ത്തിൽ പൊതു­വായ ചില രാഗ­ങ്ങൾ ഈ പ്രപഞ്ചം മുഴു­വൻ മുഴ­ങ്ങു­ന്ന­ത്‌. ഇതര ജീവ­ജാ­ല­ങ്ങ­ളിൽപ്പോലും അതിന്റെ അനു­ര­ണ­ന­ങ്ങൾ സ്വീക­രി­ക്ക­പ്പെ­ടുന്നുവെന്നത്‌ കൗതു­ക­ക­ര­മല്ലേ? തിമിം­ഗ­ല­ങ്ങ­ളുടെ സംഗീ­തം, റിക്കോർഡ്‌ ചെയ്ത്‌ കേട്ടു. അടു­ക്ക­തി­യടെ ആഴ­ക്ക­ടി­ലൻ ‍െ#പാ­ട്ടു­കാ­ര­നാ­യു­ത­കൊ­ണ്ടാ­വണം ഹൃദ­യ­ത്തിന്റെ #‍്ടി­ത്ത­ട്ടിൽ നിന്നെങ്ങോ മുഴ­ങ­ങു­ന്നതു കണ­ക്കത്‌ അനു­ഭ­വ­പ്പെ­ട്ടു. ഏതെ­ങ്കിലും ഒരു കാര­ണം­കൊണ്ട്‌ പാട്ടു­മു­റി­ഞ്ഞാൽ നിർത്തി­യി­ടത്തു നിന്ന്‌ തുട­ങ്ങാൻപോലും അവ­യ്ക്കാ­വും. പറ­ഞ്ഞു­വ­രു­ന്നത്‌ പ്രപ­ഞ്ച­ത്തോളം പഴ­ക്ക­മുള്ള സംഗീ­ത­ത്തിന്റെ സംവേ­ദന സാദ്ധ്യ­ത­കൾ തഴു­തി­ട്ട­ട­യ്ക്കു­ക­യെ­ന്ന­തി­നർത്ഥം, പുറം ലോകത്തെ എന്നേ­ക്കു­മായി നിഷേ­ധി­ക്കു­ക­യെന്നു തന്നെ. നിശ്ച­യ­മായും അത്ത­ര­മൊ­രാൾ അപ­ക­ട­കാ­രി­യാ­കാതെ തര­മി­ല്ല!
നാദ­ബ്ര­ഹ്മ­മെന്ന പദം വളരെ പരി­യ­മു­ഌ­ത­ല്‌. എന്തി­ലും, എങ്ങും സംഗീ­ത­മാ­ണ്‌. എവി­ടെ­യാ­ണ­തി­ല്ലാ­ത്ത­ത്‌. വായന നിർത്തി ഒരു മാത്ര മിഴി­പൂ­ട്ടി­യി­രി­ക്കൂ. എണ്ണി­ത്തീർക്കാ­നാ­വാത്ത വിധ­ത്തിൽപ­ര­സ­ഹസ്രം വാദ്യോ­പ­ക­ര­ണ­ങ്ങ­ളു­മായി ആരോ നിശ്ച­യിച്ച നോട്ടു­കൾക്ക­നു­സ­രിച്ച്‌ സിംഫണി തുട­രു­ക­യാ­ണ്‌, അവി­രാ­മമീ പ്രപ­ഞ്ചം, ശില­ക­ളിൽ പൊട്ടി­ച്ചി­ത­റുന്ന തിര­മാ­ല­കൾ, കടൽക്കാ­ക്ക­ക­ളുടെ ചിറ­ക­ടി­കൾ, കാറ്റിന്റെ ചൂളംകു­ത്ത്‌... എപ്പോഴും പ്രസാദം ചിത­റുന്ന രാഗ­ങ്ങൾ മാത്ര­മാണ്‌ അതു നിങ്ങൾക്ക്‌ കരു­തി­വെ­യ്ക്കു­ന്ന­തെന്നു ധരി­ക്ക­ണ്ട. ഓർക്കു­ന്നു. മര­ണ­മെ­ന്ന­യ­നു­ഭ­വം. അതിന്റെ മുഴു­വൻ നടു­ക്ക­ത്തോടും സങ്ക­ട­ത്തോടും ഉള്ളി­ലേക്ക്‌ കട­ന്നു­വ­ന്ന­തും, നില­വി­ളി­ക്കു­ന്നതും എങ്ങ­നെ­യെന്ന്‌. വീടിന്റെ നാല­യലും ഭാഗ്യ­വ­ശാൽ ഹൈന്ദ­വ­രാ­യി­രു­ന്നു. അവിടെ ചില വിയോ­ഗ­ങ്ങൾ. നേർത്തു­തു­ട­ങ്ങുന്ന ഏങ്ങ­ല­ടി­കൾക്ക്‌ മീതെ­യായി നാട്ടു­മാ­വിൽ മഴു­വീ­ഴുന്ന താളം. അക്ഷ­ര­മാ­യ­ല്ല, ശബ്ദ­മാ­യാണ്‌ ചില അനു­ഭ­വ­ങ്ങൾ നിങ്ങളെ തേടി­വ­രു­ന്ന­ത്‌. ഒരാൾ മരി­ച്ചു­വെന്ന്‌ കേൾക്കു­മ്പോൾ ഒരു നാട്ടു­മാ­വ്‌ വലിയ ശബ്ദ­ത്തോടെ ഉള്ളിൽ ഇപ്പോഴും വീഴു­ന്നു. കൂടു­ന­ഷ്ട­പ്പെട്ട കാക്ക­കൾ കാ കാ എന്ന്‌ കൂട്ടം­കൂടി കര­യു­ന്നു...
നാദ­യോ­ഗി­കളും ഇവിടെ ഉണ്ടാ­യി­രു­ന്നു. സംഗീ­തത്തെ പ്രാർത്ഥ­ന­യാ­ക്കി­യ­വർ. വാക്കു­കൾ ചുരു­ങ്ങുന്ന ഒരു പ്രാർത്ഥ­നാ­സം­സ്ക്കാ­ര­ത്തെ­ക്കു­റി­ച്ചാണ്‌ ആചാ­ര്യ­‍ാർ എന്നും പറ­ഞ്ഞു­കൊ­ണ്ടി­രു­ന്ന­ത്‌. അമി­ത­ഭാ­ഷണം കൊണ്ട്‌ ആർജ­വവും ഏകാ­ഗ്ര­തയും നഷ്ട­മാ­വുന്ന പ്രാർത്ഥ­നാ­രീ­തി­കൾ ക്രിസ്തു­വിനെ എന്നും അലോ­സ­ര­പ്പെ­ടു­ത്തി. വാക്കിൽ നിന്നാ­രം­ഭിച്ച്‌ സംഗീ­ത­ത്തിന്റെ ഇട­നാ­ഴി­ക­ളി­ലൂടെ ഏറെ ദൂരം സഞ്ച­രി­ച്ചാണ്‌ ഒടു­വിൽ സാധ­കർ മൗന­ത്തിന്റെ കൂടാ­ര­ത്തിൽ എത്തു­ന്ന­ത്‌. അങ്ങനെ കാണെ­ക്കാണെ ആത്മീ­യ­തയും സംഗീ­തവും പര്യാ­യ­പ­ദ­ങ്ങ­ളാ­യി. ഭാര­തീയ സംഗീ­ത­ത്തിന്റെ ഉല്പ­ത്തി­യിൽ വേദോ­ച്ചാ­ര­ണ­ത്തി­ലേർപ്പെട്ട ഋഷി പര­മ്പ­ര­യു­ണ്ട്‌. ഇസ്ളാ­മിൽ നിന്ന്‌ രൂപ­പ്പെട്ട സൂഫി­സം­ഗീതം പ്രത്യേകം ശ്രദ്ധി­ക്ക­ണം. എങ്ങ­നെ­യാണ്‌ സംഗീതം അനി­സ്ളാ­മി­ക­മാ­ണെന്ന ധാരണ രൂപ­പ്പെ­ട്ട­തെന്ന്‌ അറി­ഞ്ഞു­കൂ­ടാ. ബിസ്മി­ല്ലാ­ഹ്ഖാന്‌ അങ്ങനെ ഒരു പ്രതി­സന്ധി അനു­ഭ­വി­ക്കേ­ണ്ട­തായി വന്നു. (ജീ­വി­ത­കാലം മുഴു­വൻ തൊട്ട­ടുത്ത ക്ഷേത്ര­ത്തിൽ ഷെഹ­നായി വായി­ക്കാ­നുള്ള വിശാ­ല­ത­യു­ണ്ടാ­യി­രു­ന്നു ആ ആചാ­ര്യ­ന്‌.) ഇറാ­നിൽ വച്ചാ­യി­രുന്നു അത്‌. ഇത്തരം സംഗീ­ത­മൊന്നും ഇസ്ളാ­മിന്‌ നിര­ക്കു­ന്ന­ത­ല്ല­യെന്ന്‌ പറഞ്ഞ്‌ അദ്ദേ­ഹത്തെ കുറെ­പേർ കൂടി തട­ഞ്ഞു. ഷെഹ­നാ­യിൽ ഞാനൊന്നു വാങ്ക്‌ വിളി­ച്ചോ­ട്ടേ­യെ­ന്നായി അപ്പോൾ ബിസ്മി­ല്ല. അഹിർഭൈ­രവ രാഗ­ത്തി­ലാണ്‌ വാങ്ക്‌ ചിട്ട­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്‌. ആ സംഗീത വിസ്മ­യ­ത്തിൽ മുഗ്ധ­രായി നിന്ന­സ­ദ­സിനു മുമ്പിൽ ഇട­ത­ട­വി­ല്ലാതെ രണ്ടു­മ­ണി­ക്കൂ­റോളം ഷെഹ­നായി വായിച്ചു ബിസ്മി­ല്‌.ല! വെറു­തെ­യല്ല സംഗീ­തത്തെ മാലാ­ഖ­മാ­രുടെ ഭാഷ­യെന്ന്‌ വിശേ­ഷി­പ്പി­ക്കു­ന്ന­ത്‌. ബാവുൽ ഗായ­ക­രെ­യോർക്കൂ, എക്താര എന്ന ഒറ്റ­ക്കമ്പി വാദ്യം മീട്ടിയ അധാർ മനു­ഷ്യ­നുള്ള കീർത്ത­ന­ങ്ങൾ പാടി അല­യു­ന്ന­വർ... ടാഗോ­റിന്റെ ഗീതാഞ്ജ­ലി­യിൽ ഏതു ഗീത­മാണ്‌ പ്രാർത്ഥ­ന­യ­ല്ലാ­ത്ത­ത്‌.
സംഗീതം പടി­യി­റ­ങ്ങു­മ്പോൾ ആത്മീ­യത മണൽക്കാ­ടു­പോലെ ഊഷ­ര­മാ­കു­ന്നു. കസന്ദ്സാക്കീ­സിന്റെ ഫ്രാൻസീസ്‌ അത്‌ പറ­യു­ന്നു­ണ്ട്‌. സഹോ­ദ­ര­സ­മൂ­ഹ­ത്തി­ലേയ്ക്ക്‌ ഒരു ഗായ­കനെ ക്ഷണി­ച്ചു­കൊ­ണ്ടാ­ണ­ത്‌. പസ­ഫിക്കോ എന്നയാൾക്ക്‌ പേര്‌. കര­ച്ചിലും വിലാ­പവും ചുടു­നി­ശ്വാ­സ­ങ്ങ­ളു­മൊക്കെ എനിക്കു മതി­യാ­യി, തളർന്ന മുഖ­ങ്ങൾ കണ്ടു ഞാൻ മടു­ത്തു. ഭൂമി­യിൽ ഞാൻ കേൾക്കാ­നാ­ഗ്ര­ഹി­ക്കു­ന്നത്‌ പൊട്ടി­ച്ചി­രി­യുടെ മേള­മാ­ണെന്ന്‌ ദൈവം പറ­യു­ന്നു. അതു­കൊണ്ട്‌ ബ്രദർ പസ­ഫിക്കോ പുല്ലാ­ങ്കു­ഴ­ലൂ­തു­ക, പാട്ടു­പാ­ടു­ക, അന­ന്തരം അയാ­ളുടെ പാട്ടിന്‌ ഫ്രാൻസീസ്‌ ചുവ­ടു­ച­വിട്ടി തുട­ങ്ങു­ന്നു.
മന­സ്സിൽ സംഗീ­ത­മു­ള്ള­വ­രാ­യി­രുന്നു ക്രിസ്തു­വിന്റെ ഗോത്ര­ക്കാർ. അന്യ­ദേ­ശത്ത്‌ അടി­മ­ക­ളായി തെളി­ക്ക­പ്പെ­ട്ട­പ്പോൾ അവ­രുടെ കങ്കാ­ണി­കൾക്കു­പോലും അതി­നെ­ക്കു­റിച്ച്‌ നല്ല വ്യക്ത­ത­യു­ണ്ട്‌. നിങ്ങ­ളുടെ പാട്ടു­ക­ളി­ലൊന്ന്‌ പാടു­ക­യെ­ന്നാ­യി­രുന്നു അവർ ശഠി­ച്ച­ത്‌. അവ­രുടെ സങ്ക­ടവും മറ്റൊരു പാട്ടായി. ബാബി­ലോൺ നദി­ക്ക­ര­യി­ലി­രുന്ന്‌ ഞങ്ങൾ സീയോ­നെ­യോർത്തു കര­ഞ്ഞു. കിന്ന­ര­ങ്ങൾ അര­ളി­വൃ­ക്ഷ­ങ്ങ­ളിൽ തൂക്കി ഞങ്ങൾ സിയോ­നെ­യോർത്തു കര­യു­ന്നു. അന്യ­ദേ­ശത്ത്‌ കർത്താ­വിന്റെ പാട്ട്‌ ഞങ്ങ­ളെ­ങ്ങനെ പാടും? ഒന്നോർത്താൽ എല്ലാ സങ്കീർത്ത­നവും ‍േ#‍ാരോ നെടു­വീർപ്പാ­ണെന്ന്‌ തോന്നു­ന്നു. ചില­പ്പോൾ സാഫ­ല്യം, മറ്റു­ചി­ല­പ്പോൽ നൈരാ­ശ്യം, ചില­പ്പോൾ വിജ­യം, മറ്റു­ചി­ല­പ്പോൾ തകർച്ച.... നെടു­വീർപ്പു­ക­ളാൽ പ്രാർത്ഥി­ക്കു­മ്പോൾ പൗസി­ലന്റെ മന­സ്സിൽ നിശ്ച­യ­മായും സങ്കീർത്ത­ന­മാല ഉണ്ടാ­വ­ണം. ദൈവ­മേ­ഖ­ല­യി­ലേയ്ക്ക്‌ പ്രവേ­ശിച്ച്‌ സംഗീതം സ്നാന­പ്പെട്ടു സങ്കീർത്ത­ന­ങ്ങ­ളായി മാറി­യെ­ന്ന­താണ്‌ ഹെബ്രാ­യ­വേ­ദ­ത്തിന്റെ പ്രത്യേ­ക­ത.
സംഗീതം ദൈവം തന്നെ അധ­ര­ത്തി­ലും, ഹൃദ­യ­ത്തി­ലും വച്ചു­ത­രു­ന്ന­താ­ണെന്ന്‌ തോന്നു­ന്നു. അങ്ങനെ തുട­ങ്ങുന്ന ഒരു സങ്കീർത്ത­ന­മു­ണ്ട്‌. എന്റെ നാവിൽ നീയൊരു പാട്ടു­ത­ന്നു. ഏശ­യ്യാ­യുടെ നാവിൽ ഒരു കന­ലെ­ടു­ത്തു­വച്ച്‌ അയാളെ ദൈവം ശുദ്ധീ­ക­രി­ക്കുന്ന ഭാഗ­വു­മായി ഇതി­നെ­യ­യൊന്ന്‌ ചേർത്ത്‌ വായി­ക്കു­ക. താൻ അശു­ദ്ധ­മായ അധ­ര­ങ്ങ­ളോ­ടു­കൂ­ടിയ ഒരാൾ എന്ന­യാൾ ദൈവ­ത്തോട്‌ സങ്ക­ട­പ്പെ­ട്ട­പ്പോ­ളാണത്‌. അതി­നു­സേ­ഷ­മ­യാ­ളിലും സംഗീ­ത­ത്തിന്റെ മഹാ­ത്ഭുതം സംഭ­വി­ച്ചി­ട്ടു­ണ്ടാ­വ­ണം. നിർമ്മ­ല­മായ ജീവി­ത­പ­രി­സ­ര­ങ്ങ­ളിൽ നിന്നു­മാത്രം ഉണ­രേ­ണ്ട­യൊ­ന്നാണ്‌ സംഗീ­ത­മെന്നു തോന്നു­ന്നു. അത്തരം മനു­ഷ്യർ പൊതുവെ സാത്വി­ക­മായി അനു­ഭ­വ­പ്പെ­ടു­ന്ന­തിന്റെ കാര­ണ­മ­താ­വ­ണം. അതു­കൊ­ണ്ടാ­വണം അവർക്ക്‌, നിധി­ചാ­ല­സു­ഖമോ അവ­സ­ന്നി­ധി­സേ­വ­സു­ഖ­മാ, എന്നു പാടാ­നാ­വു­ന്ന­ത്‌. അതു­കൊ­ണ്ടു­ത­ന്നെ­യാണ്‌ അന്ധ­യായ പെൺകു­ട്ടി­ക്കു­വേണ്ടി വക്കോളം കരു­ണ­യോടെ നിൽആ­വിന്റെ ഗീതം വായി­ച്ചു­കൊ­ടു­ക്കു­വാൻ ഒരു ബിഥോ­വന്‌ കഴി­യു­ന്ന­ത്‌.
മാന­വ­രാ­ശിക്ക്‌ വേണ്ടി ദൈവം കരു­തി­വ­യ്ക്കുന്ന ഔഷ­ധ­മാണ്‌ സംഗീ­ത­മെന്ന മട്ടിൽ ചില സൂച­ന­കൾ ബൈബി­ളി­ലു­ണ്ട്‌. വിഷാ­ദ­രോ­ഗ­ത്തി­ന­ടി­പ്പെട്ട സാവൂൾ രാജാവ്‌ ദാവീ­ദി­നോട്‌ കിന്നരം വായി­ക്കാൻ ആവ­ശ്യ­പ്പെ­ടു­ന്നു­ണ്ട്‌. അതി­നു­ശേഷം അയാ­ളിൽ നിന്ന്‌ ദുർഭൂ­ത­ങ്ങൾ അക­ന്നു­പോ­വുന്നു. ആ കുട്ടി­ച്ചാ­ത്ത­
‍ാർ എന്തു­മാ­വാം. ചികി­ത്സ­യിൽ സംഗീതം ഉപ­യോ­ഗ­പ്പെ­ടു­ത്തുന്ന ആധു­നിക തെറാ­പ്പി­കൾ വലിയ പ്രതീ­ക്ഷ­ക­ളു­ണർത്തു­ന്നു­ണ്ട്‌. വിശേ­ഷിച്ചും സാന്ത്വ­ന­ചി­കി­ത്സ­യിൽ.
വലി­യൊ­ര­ള­വിൽ അതി­ജീ­വ­നത്തെ സഹാ­യി­ക്കുന്ന എന്തോ­യൊന്ന്‌ സംഗീ­ത­ത്തി­ലു­ണ്ട്‌. സംഘ­ബോ­ധത്തെ ഉണർത്തി പര­സ്പ­ര­ബ­ന്ധ­ങ്ങളെ ദൃഢ­പ്പെ­ടു­ത്തു­വാൻ ഏതാ­ണ്ടൊരു കാറ്റലിസ്റ്റ്‌ കണ­ക്കെ­യത്‌ പ്രവർത്തി­ക്കു­ന്നു­ണ്ട്‌. അതു­കൊണ്ട്‌ മനു­ഷ്യർ പാടി­ക്കൊ­ണ്ടേ­യി­രി­ക്കു­ന്നു - വിത്തെ­റി­യു­മ്പോൾ, ഭാര­വണ്ടി തള്ളു­മ്പോൾ, വഞ്ചി തുഴ­യു­മ്പോൾ, മരു­ഭൂമി കട­ക്കു­മ്പോൾ ... അങ്ങ­നെ­യ­വർ തങ്ങ­ളുടെ സങ്കടപർവ്വങ്ങളെ കുറുകെ കടക്കുന്നുണ്ടാവണം. ആവ­ശ്യ­ത്തി­ലേറെ അലഞ്ഞ്‌ സോർബാ­യുടെ കൈയിൽ ഒരു സന്തൂ­രി­മാ­ത്ര­മാണ്‌ കൂട്ടാ­യു­ള്ളെ­തെ­ന്നോർക്ക­ണം. തെരുവിലെ ഗായ­കർക്കു വേണ്ടി നട­ത്തുന്ന ഒരു പരി­പാ­ടി­യിൽ ഒരു അന്ധ­ഗാ­യ­കനെ കേട്ട്‌, അതു കേൾക്കാ­നെ­ത്തിയ വിഖ്യാ­ത­നായ ഒരു സംഗീത സംവി­ധാ­യ­കൻ വിതുമ്പി കര­യു­ന്നതു കണ്ടു, കഴിഞ്ഞ ദിവ­സ­ങ്ങ­ളിൽ.
ഏതാണ്ട്‌ എല്ലാ­വ­രും­തന്നെ പാടി­ക്കൊ­ണ്ടാണ്‌ പുതിയ നിയമം ആരം­ഭി­ക്കു­ന്ത. സഖ­റി­യാ, മേരി, എലി­സ­ബ­ത്ത്‌, ശിമ­യോൻ, ഹന്നാ ഒക്കെ പാടു­ക­യാ­ണ്‌... വയോ­ധി­കർ പാടുന്നു എന്ന­താ­ണ­തിന്റെ ബോണ­സ്‌. വാർദ്ധ­ക്യ­ത്തിലും ഒരു പാട്ടു സൂക്ഷി­ക്കാ­നാ­വുക അത്ര എളു­പ്പ­മ­ല്ല. ക്രിസ്തു പാടി­യി­ട്ടു­ണ്ടാ­വു­മോ. സവി­ശേ­ഷ­ത്തിൽ അത്ത­ര­മൊന്ന്‌ രേഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നത്‌ ഒരി­ക്കൽ മാത്ര­മാ­ണ്‌. ക്രിസ്തു ചെയ്ത മുഴു­വൻ കാര്യ­ങ്ങ­ളു­ടെ­യൊ­ന്നു­മല്ല സുവി­ശേ­ഷ­മെ­ന്നോർക്ക­ണം. ഇതു­കൂ­ടാതെ ക്രിസ്തു പിന്നെയും കുറെ­ക്കാ­ര്യങ്ങൾ ചെയ്തി­ട്ടു­ണ്ട്‌. അത്‌ രേഖ­പ്പെ­ടു­ത്തു­വാൻ ഒരു പുസ്ത­കവും മതി­യാ­വി­ല്ല, എന്നാ­ണല്ലോ യോഹ­ന്നാന്റെ ഭര­ത­വാ­ക്യം.
ഒലി­വു­മ­ല­യി­ലേയ്ക്ക്‌ അവർ പാട്ടു­പാ­ടി­പ്പോയി എന്ന്‌ രേഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്‌. കഷ്ടാ­നു­ഭ­വങ്ങ­ളിൽ ചോർന്നു­പോ­കാ­വുന്ന ചില ചൈത­ന്യ­ങ്ങളെ സംഗീതം കൊണ്ട­വർ പ്രതി­രോ­ധി­ച്ച­താ­വ­ണം. ദുര­ന്ത­ങ്ങ­ളിലും പാടു­ക­യെന്ന ഒരു ക്രിസ്ത്യൻ രീതി­യുടെ തുട­ക്ക­മ­താ­യി­രി­ക്ക­ണം. പൗലോസും സീലോസും തട­വ­റ­യിൽ കിടന്നു പാടു­ന്ന­തായി നട­പടി പുസ്ത­ക­ത്തിലെ സാക്ഷ്യ­മു­ണ്ട്‌. മര­ണ­വീ­ടു­ക­ളിൽ നിന്ന്‌ കണ്ഠ­മി­ടറി ഇപ്പോഴും പുത്തൻപാന ഉയർന്നു­കേൾക്കു­ന്നു­ണ്ട്‌. ചതിച്ചോ പുത്രാ... അതു­കൊ­ണ്ടു­ത­ന്നെ­യാണ്‌ മകന്റെ വിലാ­പ­യാ­ത്ര­യിൽപ്പോലും കൊച്ചു­കു­ഞ്ഞു­പ­ദേശി ദു:ഖത്തിന്റെ പാന­പാത്രം കർത്താ­വിന്റെ കൈക­ളിൽ നിന്നു­വാങ്ങി ഹല്ലേ­ല്ലൂയ്യാ പാടു­ന്ന­ത്‌. അസ്സീ­സി­യിലെ ഫ്രാൻസീ­സിന്റെ പാട്ടായ സൂര്യ­കീർത്തനം അയാൾ എഴു­തി­യത്‌ കഠി­ന­മായ നേത്ര­രോ­ഗ­ത്തിന്റെ കാല­ത്താ­യി­രു­ന്നു. സൂര്യനെ നോക്കി­യാൽ കണ്ണി­നു­ള്ളിൽ കുപ്പി­ച്ചി­ല്ലു­കൾ ചിത­റു­ന്ന­തു­പോ­ലെ­യുള്ള കഠി­ന­മായ രോഗാ­തു­ര­ത­യിലും അയാൾ സൂര്യനെ സ്നേഹ­സ­ങ്കീർത്ത­ന­ങ്ങൾകൊണ്ട്‌ പ്രണ­മി­ക്കു­ന്നു.
അഥവാ ഇനി ക്രിസ്തു ഒരു പാട്ടു­കാ­ര­ന­ല്ലെ­ങ്കിൽ തന്നെ­യെന്ത്‌? താള­ബ­ദ്ധ­വും, ശ്രുതി­ശു­ദ്ധ­വു­മായ അവന്റെ ജീവി­ത­ത്തെ­ക്കാൾ നല്ല പാട്ടെ­ന്തു­ണ്ട്‌. പ്രകൃ­തിയും ഈശ്വ­രനും മനു­ഷ്യ­നു­വേണ്ടി കരു­തി­വച്ച ഏറ്റവും മനോ­ഹ­ര­മായ ശീലു­കൾക്കിണ­ങ്ങിയ മട്ടിൽ തന്റെ ജീവി­ത­ത്തിന്റെ ഓരോരോ വാദ്യോ­പ­ക­ര­ണ­ങ്ങളെ അവൻ ക്രമ­പ്പെ­ടു­ത്തി. എന്റെ പിതാ­വിന്റെ ഹിതം പൂർത്തി­യാ­ക്കു­ക­യാണ്‌ എന്റെ ഭക്ഷ­ണ­മെന്ന തിരു­വ­ച­ന­ത്തിൽ അത്ഇന്റെ സൂച­ന­യു­ണ്ട്‌. ശബ്ദ­ത്തിന്‌ സ്നേഹ­ത്തിന്റെ ഉപ­ന­യനം ലഭി­ക്കു­മ്പോൾ സംഭ­വി­ക്കുന്ന അത്ഭു­ത­മാണ്‌ സംഗീ­ത­മെന്ന ഓർമ്മ­പ്പെ­ടു­ത്ത­ലാണ്‌ മൂന്നേ മൂന്ന്‌ ദശകം മാത്രം നീളുന്ന അവന്റെ ജീവി­തം. നായ­കൻ കട­ന്നു­പോ­യാലും ഗീത­ങ്ങൾ നില­നിൽക്കു­ന്നു. ഒരു ചുണ്ടിൽ നിന്ന്‌ മറ്റൊരു ചുണ്ടി­ലേയ്ക്ക്‌ - ഒരു നെഞ്ചിൽ നിന്ന്‌ മറ്റൊരു നെഞ്ചി­ലേക്ക്‌.