|

ഇ-വായനയുടെ ദിശ മാറുന്നു
(എഡിറ്റോറിയല്)
വി ജി തമ്പി
പുസ്തകം അവസാനിക്കുന്നില്ല. അതവസാനിക്കുമെന്ന് കരുതികൊണ്ടല്ല ഇന്റർനെറ്റിൽ ഒരു പ്രസിദ്ധീകരണം ആരംഭിക്കുന്നത്. എഴുത്തിന്റെയും വായനയുടെയും സമവാക്യങ്ങൾ മാറുന്നു. അവയ്ക്ക് പുതിയ നിർവ്വചനങ്ങൾ ആവശ്യമായിരിക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ സാദ്ധ്യമാക്കുന്ന അതിയാഥാർത്ഥ്യങ്ങളെ സംബോധനചെയ്യുവാനുള്ള ഒരു ഉദ്യമം എന്ന നിലയിൽ ഇ-മാസികയെ സ്വീകരിക്കുമെന്ന് ഉറപ്പുൺ്. യാഥാർത്ഥ്യത്തേക്കാൾ യാഥാർത്ഥ്യമായ യാഥാർത്ഥ്യം എന്ന അനുഭവലോകത്തെ ആവിഷ്ക്കരിക്കുന്ന പുതിയ എഴുത്തും വായനയും നവീകരിക്കപ്പെടുന്ന ഒരു കാലത്തിലൂടെയാണല്ലോ നാം കടന്നുപോകുന്നത്.ഭാവനയുടെ പുതിയ ജനാധിപത്യമാണത്. പേനയും കടലാസും രൂപപ്പെടുത്തിയ ആധുനികത ബ്ളോഗുകളിലും വെബ്സൈറ്റുകളും ഇ-ബുക്കുകളിലും എഴുതുകയും വായിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന കാലത്തെയാണ് ഈ പുതുപ്രസിദ്ധീകരണം അഭിസംബോധന ചെയ്യുന്നത്.
വിവരസാങ്കേതികവിപ്ളവത്തിലൂടെ ഇതുവരെയുള്ള അതിരുകൾ മായുകയും അനന്തതയുടെ ഒരു സൈബർ ആകാശം വിരിഞ്ഞുവരുകയും ചെയ്യുന്നുൺ്.അച്ചടിഅക്ഷരങ്ങൾക്ക് പുതിയ ചിറകുകൾ തുന്നിപ്പിടിപ്പിക്കുന്ന ഒരു സ്വപ്നമാണ് ഞങ്ങൾക്കുള്ളത്. അച്ചടിയുടെ ന•കളത്രയും സ്വാംശീകരിച്ചുകൊൺ് സൈബർ ലോകത്തിലേക്ക് പുതിയൊരു ചുവട് വയ്ക്കുന്ന മാധ്യമപരിസ്ഥിതിയുടെ സ്വാഭാവികവികാസം തന്നെയാണിത്. അനുഭവങ്ങളിന്ന് നേർസഞ്ചാരങ്ങൾ പകർത്തുന്ന അനലോഗുകളല്ല; വ്യാമിശ്രവും ഒരേസമയം പലതായി മുറിയുടെയും മുറിയുകയും ഇണങ്ങുകയും പലതരം ഒഴുക്കുകളുടെ സഞ്ചാരഗതി സ്വീകരിക്കുകയും ചെയ്യുന്ന ഡിജിറ്റൽ ഭാവനയുടെ സാധ്യതകളിലേ്യ്ക്കാണ് ചിറകുവിടർത്തുന്നത്. ദൃശ്യാത്തോടൊപ്പം ശബ്ദത്തിന്റെയും വൈവിധ്യമാർന്ന ഐന്ദ്രിയാനുഭവങ്ങളെ ഉണർത്താൻ ഈ മാസിക ശ്രമിക്കും. തുൺുതുൺുകളായി മുറിച്ചിട്ടിരിക്കുന്ന ഒരു ലോകമാണിത്. മതം, ജാതി, വർണ്ണം, ഭാഷ, രാഷ്ട്രീയം, ലിംഗം, വംശം എന്നിങ്ങനെയുള്ള വാളുകളാൽ അതിൽ പാർക്കുന്ന മനുഷ്യരെ പല കഷ്ണങ്ങളായി മുറിച്ചിട്ടിരിക്കുന്നു. ജീവിതത്തിന്റെ സമഗ്രതയാണ് നമുക്ക് വീെൺടുക്കാനുള്ളത്. മാറുന്ന ജീവിതത്തെ ഉൾക്കൊള്ളാൻ നമ്മുടെ മാധ്യമരീതികൾക്ക് കഴിയുന്നുേൺാ? പുതിയ വീഞ്ഞ് പഴയ തോൽപ്പാത്രത്തിൽ ശേഖരിച്ചിട്ട് കാര്യമുേൺാ? പുതിയ മാധ്യമതോൽക്കുടങ്ങളിൽ പഴയ ജീവിതത്തിൽ നിറച്ചിട്ട് എന്തുകാര്യം. പുതിയ ജീവിതാഭിരുചികൾക്കൊപ്പം മാധ്യമശീലങ്ങളും പുതിയ മാധ്യമശീലങ്ങളിൽ പുതിയ ജീവിതവും നിറയേൺതുൺ്. നമ്മുടെ ചിന്ത, വിചാരം, ഭാവന, മതം, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, ഭക്ഷണം, വാസ്തു, ജീവിതശൈലി ഇവയെല്ലാം വലിയൊരു ഭാവുകത്വപ്രതിസന്ധിയെ നേരിടുന്നുൺ്. മലയാളഭാവനയുടെയും എഴുത്തിന്റെയും പുതുചലനങ്ങളും പുതുവഴക്കങ്ങളും ആലോചനാവിഷയമാക്കുകയും സർഗ്ഗാത്മകതയിൽ പുതിയ അറിവടയാളങ്ങളുടെ പുതുരക്തം വീഴ്ത്തുകയും ചെയ്യാനുള്ള ചില തീവ്രസ്വപ്നങ്ങളാണ് ഇ-മാസികയുടെ പ്രചോദനം. ഇതൊരു ഭാവുകത്വപരിവർത്തനത്തിന് വേദിയായേക്കും. പ്രതിരോധ ആഖ്യാനങ്ങളുടെ ഭാവിദിശയിലേക്കുള്ള സാർത്ഥകമായ ഇടപെടലുകൾ. ശ്രദ്ധ എന്ന് ഇ-മാസികക്ക് പേരിടുമ്പോൾ പ്രബുദ്ധതയുടെ ഉണർവ്വെന്നാണ് ഞങ്ങൾത്ഥമാക്കിയത്. ഇ-മാസിക മുന്നോട്ടുവയ്ക്കുന്ന ആദ്യപരിഗണന സഹജീവനത്തെക്കുറിച്ചായിരിക്കും. ഭാഷയും സംസ്ക്കാരവും വിശ്വാസവും രാഷ്ട്രീയവും സമകാലിക ജീവിതത്തെ ശിഥിലമാക്ക്ഉമ്പോൾ ഒരുമയിൽ ഒന്നിച്ചുകഴിയാനുള്ള ഒരു സമഗ്രതാബോധത്തിലേയ്ക്കുള്ള അന്വേഷണമാണ് ശ്രദ്ധ മുന്നോട്ടുവയ്ക്കുന്നത്്. ആശയങ്ങളുടെ അനുഭവങ്ങളുടെ സ്വപ്നങ്ങളുടെ ഓർമ്മകളുടെ ഒരു കൈക്കോർക്കലാണ്, സാംസ്കാരികമായ ആലിംഗനമാണ് ശ്രദ്ധ. ഒരു പ്രസിദ്ധീകരണത്തിന് ചെയ്യാവുന്നതിന്റെ എല്ലാ ഊർജ്ജവും ഉപയോഗിച്ച് നമ്മൾ ആരംഭിക്കുകയാണ്. പല തലമുറകൾ ഒന്നിക്കുന്നു. കേരളത്തെ നിർമ്മിച്ചവർ തന്നെ മറ്റൊരു കേരളമാണ് വേൺതെന്ന മുറിവിളിയുമായി തെരുവിലിറങ്ങിയിരിക്കുകയാണല്ലോ. മറ്റൊരു ലോകവും മറ്റൊരു കേരളവും മറ്റൊരു കുടുംബവും മറ്റൊരു വിദ്യാലയവും ആതുരാലയവും, സാഹിത്യവും ജീവിതശൈലിയും തേടുന്നവരുടെ കൂട്ടത്തിൽ ഇ-പ്രസിദ്ധീകരണമുൺാകും. ഇന്റർനെറ്റിലെ എഴുത്തിലേക്ക് പടർന്നുകയറുന്ന ഉപരിപ്ളവതകളും ഉത്തരവാദിത്വമില്ലായ്മകളും സെൻസേഷലിസവും താൽക്കാലികതയുടെ തൽക്ഷണപ്രതികരണങ്ങളും അനാവശ്യവിവാദങ്ങളും പരമാവധി ഒഴിവാക്കുകയും എഴുത്തിലെ സർഗ്ഗാത്മകതയയ്ക്കും സത്യത്തിനും സമഗ്രതയ്ക്കും പുതുരുചികൾക്കുമാണ് ശ്രദ്ധയുടെ മുന്തിയ പരിഗണന. പല തലമുറകൾ തമ്മിൽ ഒരേ പ്രമേയത്തിൽ സംവാദങ്ങൾ നടത്തും. വാദിച്ചു ജയിക്കുന്നതിനപ്പുറം അറിവിന്റെ നെറിവും തിരിച്ചറിവും ആണ് ലക്ഷ്യം. അനുഭവങ്ങളുടെ പഴകിയ വാസനകൾ ഉരിഞ്ഞുമാറ്റും. മുൻവിധികളുടെ ശാഠ്യങ്ങളില്ലാതെ ഏകപക്ഷീയവിവാദങ്ങളുടെ അശ്ളീലതകളില്ലാതെ മലയാളത്തിന്റെ എഴുത്തിനൊരു നവോേ•ഷം. ചെറുതുകളുടെ ഭാവനയ്ക്കാണ് മുഖ്യസ്ഥാനം. പുതിയ എഴുത്തിന്റെ വഴികളിൽ സാഹസികസൗന്ദര്യവും ഭാഷയുടെ പുതുക്കങ്ങളും ഏറ്റെടുക്കും. 2012 പുതുവർഷത്തിൽ ശ്രദ്ധയുടെ ആദ്യലക്കം വായിച്ചുതുടങ്ങാം. സംസ്ക്കാരം, ഭാഷ, സാഹിത്യം, കല, സിനിമ, മാധ്യമം, യാത്ര, രാഷ്ട്രീയം, പരിസ്ഥിതി, ലിംഗവിചാരം, ലൈംഗികത, സ്ത്രീവിദ്യാഭ്യാസം, ആത്മീയത, കായികം തുടങ്ങിയ പ്രമേയങ്ങൾ വ്യത്യസ്തമായ പരിപ്രേക്ഷ്യങ്ങളിൽ ഇവിടെ വായിക്കാം. വിഷയങ്ങൾ പരമ്പരാഗതങ്ങൾ തന്നെ. അവയെ നോക്കിക്കാണുന്ന രീതികൾക്കാണ് മാറ്റം വരേൺത്. പുതിയ കണ്ണുകളിൽ ലോകത്തെ കാണുന്നു, വായിക്കുന്നു, ആ കാഴ്ചകൾ ലോകത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല രൂപാന്തരപ്പെടുത്തുവാനുള്ള സാദ്ധ്യതകളെ തേടുന്നു. സ്ഥിരപംക്തികൾ ഉൺ്. അതെഴുതുന്നവർ മലയാളഭാവനയെ നിർമ്മിച്ചവരിൽ ചിലരാണ്. അവരോടൊപ്പം ഭാവനയുടെ ഭാവിരൂപങ്ങൾ സ്വപ്നംകാണുന്ന പുതുതലമുറയുടെ ശബ്ദങ്ങൾക്കാണ് ശ്രദ്ധയുടെ ഇടങ്ങൾ. വാദങ്ങൾക്കൊപ്പം പ്രതിവാദങ്ങൾ വേണം. സംവാദമാണ് ജനാധിപത്യത്തിന്റെ ആത്മാവ്. അവതരിപ്പിക്കുന്ന ആശയങ്ങൾക്ക് തുടക്കം മാത്രംപോരാ, തുടർച്ചകൾ വേണം. അവ പ്രവർത്തനക്ഷമമാണ്. ശ്രദ്ധയുടെ അർത്ഥം
ഭാരതീയ തത്വചിന്തയുടെ ആത്മാവാണ് ശ്രദ്ധ. ബുദ്ധിയെയും ഹൃദയത്തേയും ഇണക്കി നിർത്തുന്ന അറിവിന്റെയും അനുഭതിയുടെയും ചിന്തിക്കുന്ന ഹൃദയമാണത്. പ്രചോദനങ്ങളുടെ ആന്തരികപ്രത്യക്ഷം. ചുറ്റുപാടുകളെയും തന്നെത്തന്നെയും പ്രചോദനാത്മകമാക്കുന്ന ഊർജപ്രവാഹം ശ്രദ്ധയുടെ കരുതലാണ്. ജാഗ്രത്തായ മനസ്സിന്റെ മറ്റൊരു പേരാണ് ശ്രദ്ധ. ആന്തരികതയുമായുള്ള ഉദ്ഗ്രഥനവും അനുരഞ്ജനവും ശ്രദ്ധയുടെ ഊർജം. ശ്രദ്ധയില്ലാത്തവന് വിജയമില്ല. നല്ല പരാജയംപോലും അവനർഹിക്കുന്നില്ല. ഏതൊരു പുതിയ ആശയവും സ്വപ്നവും ദർശനവും നിങ്ങൾക്കിവിടെ അവതരിപ്പിക്കാം. തരംഗദൈർഘ്യമുള്ള മനസ്സുകൾ അവയെ വളർത്തി വികസിപ്പിക്കും. പുതിയ സാധ്യതകളിലേക്ക് രൂപാന്തരപ്പെടുത്തും. വിനിമയത്തിന്റെ മഴവില്ലുകൾ വിരിയുന്ന ഒരാകാശത്തെ നിർമ്മിക്കണം. സ്വതന്ത്രമായ ബൗദ്ധിക ഹൃദയങ്ങളുടെ സ്വപ്നങ്ങളെ തുന്നുന്ന ഒരു നെയ്ത്തുശാലയായി ശ്രദ്ധ മലയാളിയുടെ സഹജീവനത്തെ സർഗ്ഗാത്മകമാക്കും.
|