FAIL (the browser should render some flash content, not this).

Subscribe to Sradha.Net

Enter your email address:

Previous Next
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12

kanavu-baby



കനവിനൊരു കൈത്താങ്ങ്‌

അഭ്യർത്ഥന

സിവിക്‌ ചന്ദ്രൻ









നാടുഗദ്ദിക, മാവേലിമന്റം ഒരു ട്രിലജിയിലെ മൂന്നാമത്തെ രചനയാണ്‌ കെ.ജി. ബേബിക്ക്‌ കനവ്‌. ആദ്യത്തെ നാടകത്തിനും രൺ‍ാമത്തെ നോവലിനുംശേഷം അതിന്റെ തുടർച്ചയായി ഒരാദിവാസി ഗുരുകുലം. എം.ജി. ശശിയുടെയും ശരത്‌ ചന്ദ്രന്റേയും ചലച്ചിത്രങ്ങൾ കനവിനെ ഇതിന്നിടെ അടയാളപ്പെടുത്തിയിട്ടുൺ‍്‌. കേരളത്തിനകത്തും പുറത്തുമായി നൂറു കണക്കിനു വിദ്യാലയങ്ങളിലും കലാലയങ്ങളിലുമായി കനവുകുട്ടികൾആടിയും പാടിയും തങ്ങളാരെന്ന്‌ സർഗ്ഗാത്മകമായി വിളിച്ചു പറഞ്ഞിട്ടുൺ‍്‌. കേരളപ്പയറ്റും ഞാനും എന്ന ഗീതിയുടെ പുസ്തകം (ചിന്താ പബ്ളിക്കേഷേഴ്സ്‌) കളരിപ്പയറ്റിനെക്കുറിച്ചുള്ള കനവാഖ്യാനമാണ്‌. ഗൂഡ എന്ന ചലച്ചിത്രം കനവ്‌ കുട്ടികൾ സ്വന്തമായി നിർമ്മിച്ചതുമാണ്‌.മൂന്നാം ലോകരാജ്യങ്ങളിലെ ഏറ്റവും മികച്ച പത്ത്‌ സമാന്തരവിദ്യാലയങ്ങളിലൊന്നായി യുനെസ്കോ കനവിനെ തെരഞ്ഞെടുത്തിട്ടുൺ‍്‌. കെ.ജെ. ബേബിക്കുനന്ദി. നോവലിസ്റ്റും നാടകകൃത്തും സംഗീതജ്ഞനുമായ ബേബിയും കുടുംബവുമാണ്‌ കനവ്‌ സാധ്യമാക്കിയത്‌. കനവ്‌ മക്കളെ കനവേല്പിച്ച്‌ ബേബി എഴുത്തുമുറിയിയേക്കു പി‍ാറുമ്പോൾ നാമദ്ദേഹത്തിനു ഒരിക്കൽകൂടി നന്ദിപറയുന്നു. തന്റെ കുട്ടികളിൽ അത്രമേൽ വിശ്വാസമുള്ളതുകൊൺ‍ാണല്ലോ ബേബി പി‍ാറാനും കുട്ടികളെ കനവേല്പിക്കാനും ധൈര്യപ്പെടുന്നത്‌. എന്നാൽ ഒരിടക്കാലത്ത്‌ കനവ്മക്കൾക്ക്‌ നമ്മുടെ പുറത്തുള്ളവരുടെ സഹായമാവശ്യമുൺ‍്‌. അതാണ്‌ കനവ്‌ സപ്പോർട്ടിങ്‌ ഗ്രൂപ്പിന്റെ പശ്ചാത്തലം.
ഈ സംഘം ആദ്യം ചെയ്യുന്നത്‍്‌ 100 സുഹൃത്തുക്കളിൽ നിന്ന്‌ 1000 ക രൂപ വീതം കനവിനൊരു കരുതൽ ഫൺ‍്‌ സ്വരൂപിക്കലാണ്‌. ബി.ആർ. പി. ഭാസ്കർ, ഡോ. ബി. ഇക്ബാൽ തുടങ്ങി ഏറെപ്പേർ ഇതിന്നിടെ സഹായവുമായി മുന്നോട്ടുവന്നിട്ടുൺ‍്‌. നിങ്ങൾ കനവ്‌ സന്ദർശിച്ചിട്ടുള്ള ആളാണോ, കനവിന്റെ പരിപാടികൾ കാണാനവസരം ലഭിച്ച ആളാണോ കനവിലേയ്ക്കു ഒരു കൈ നീട്ടാൻ സന്നദ്ധനാണോ എങ്കിൽ ഈ നമ്പർ ഒന്നു കുറിച്ചിടണേ.
സന്തോഷ്‌ -
9605501670 ,9497076089