|

മുല്ലപ്പെരിയാറില്‍
പുതിയൊരു
അണക്കെട്ടോ !
ആര്‍ക്കു വേണ്ടി ?
കേരളത്തിലെ സംസ്കാരികരംഗം ഇടപെടുന്നു.
മുല്ലപ്പെരിയാറിലെ ആയുസൊടുങ്ങിയ അണക്കെട്ട് ഭീഷണിയായിട്ടുള്ള 35 ലക്ഷം ജനങ്ങളുടെ ആശങ്കകളിലും ഉത്കണ്ഠകളിലും ഞങ്ങളും നിരുപാധികം പങ്കുചേരുന്നു. അണക്കെട്ടിന്റെ ജലനിരപ്പ് 120 അടിയെങ്കിലുമായി താഴ്ത്തുകയും അപകടമുൺാവുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ കഴിയുന്നത്ര ഒഴിവാക്കാൻ വേൺത്ര മുൻ കരുതലുകളെടുക്കുകയുമാണ് അടിയന്തിരമായി വേൺത്. മറ്റൊരു എൽ ഡി എഫ്- യു ഡി എഫ് തർക്കമോ മുന്നണികളിൽ തന്നെയുള്ള സൗന്ദര്യ പിണക്കങ്ങളോ പിറവം ഉപതെരഞ്ഞെടുപ്പ് മുന്നിൽ കൺുള്ള ചങ്കീചങ്കരം കളിയോ ആയി കേരള ജനതയുടെ പൊതുവികാരം അപഹസിക്കപ്പെട്ടു കൂടാ. ഇതിന്നിടയിൽ മുല്ലപ്പെരിയാറിൽ പുതിയൊരണക്കെട്ട് എന്ന ആവശ്യം എപ്പോഴാണ് ഒളിച്ചു കടത്തപ്പെട്ടത് എന്നതിൽ ഞങ്ങളത്ഭുതപ്പെടുന്നു. അണക്കെട്ടുകൾ ഭൂകമ്പ ഭീഷണിയുയർത്താറുെൺങ്കിലും ഭൂകമ്പ ഭീഷണിയുടെ പേരിൽ പുതിയൊരണക്കെട്ടിനു വേൺി വാദമുയരുന്നത് ആദ്യമായാണ്. സൈലന്റ്‌വാലി മുതൽ അതിരപ്പള്ളി വരെ കഴിഞ്ഞ മൂന്ന് പതിറ്റാൺായി ഒരൊറ്റ പുതിയ അണക്കെട്ടും അനുവദിക്കപ്പെടാത്ത സംസ്ഥാനമാണ് നമ്മുടേത്. ഓരോ ഘട്ടത്തിലും പൊതു ജനഭിപ്രായത്തിനു മുമ്പിൽ പിൻവാങ്ങേൺി വന്ന അണക്കെട്ടു ലോബിയാണോ ഈ മുദ്രാവാക്യത്തിനു പിറകിലുള്ളത് ഒന്നേകാൽ നൂറ്റാൺു മുമ്പ് ബ്രിട്ടീഷുകാർ സ്വതന്ത്ര തിരുവിതാംകൂറിനു മേൽ കനത്ത സമ്മർദ്ദം ചെലുത്തിയാണ് മുല്ലപ്പെരിയാറിലെ അണക്കെട്ട് അടിച്ചേല്പിച്ചത്. ടാഗോറിന്റെ `മുക്തധാര` മുതൽ അണക്കെട്ടുകൾക്കെതിരായ വികാരം നമ്മുടെ നാട്ടിലുൺ‍്. എന്നാൽ വൻകിട അണക്കെട്ടുകളെ (വൻകിട വ്യവസായങ്ങളേയും) ചൂൺി ജവഹർലാൽ നെഹ്‌റു `ഇന്ത്യയുടെ ആധുനിക ക്ഷേത്രങ്ങൾ` എന്നുവിളിച്ചതോടെ വികസനത്തിന്റെ പുതിയൊരു `ദൈവശാസ്ത്രം` പിറക്കുകയായി. `പുതിയ ആകാശം, പുതിയ ഭൂമി` പോലുള്ള കലാസൃഷ്ടികൾ നമ്മുടെ ഭാഷയിലുമുൺായി. എന്നാൽ നർമ്മദയിലെ അണെട്ടുകൾക്കെതിരെ മേധാപാട്ക്കറുടെ നേതൃത്വത്തിൽ ആ അണക്കെട്ടിന്റെ ഇരകളായ ഗ്രാമീണരും ആദിവാസികളും കർഷകരും `ജലസമാധി`ക്കൊരുങ്ങിയതോടെ ആധുനിക ക്ഷേത്രങ്ങൾ ആധുനിക ശവകുടീരങ്ങളായി തിരിച്ചറിയപ്പെടാൻ തുടങ്ങി. ഇന്ന് ലോകമാകെ നിരാകരിക്കപ്പെട്ട ആശയമാണ് അണക്കെട്ടുകളുടേത്. പുതിയൊരണക്കെട്ടിനു വേൺിയുള്ള ഡാം ലോബിയുടെ മുദ്രാവാക്യമുയർത്തുകയോ ആ മുദ്രാവാക്യത്തിനു പിറകിലണി നിരക്കുകയോ അല്ല വേൺതെന്ന് ഞങ്ങൾ കരുതുന്നു. മുല്ലപ്പെരിയാർ തീരത്തെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവരണ ഉത്കണ്ഠകളോടൊപ്പം നിന്ന് പ്രശ്നത്തെ അഭിമുഖീകരിക്കുകയും ദുരന്തമൊഴിവാക്കാൻ ആത്മാർത്ഥമായും ഒറ്റക്കെട്ടായും ശ്രമിക്കുകയുമാണിപ്പോൾ അടിയന്തിരമായി വേൺത്. കോടതികൾക്കകത്തും പുറത്തുമായി മലയാളികളുടെ സുരക്ഷയുടേയും തമിഴ്നാടിന്റെ വെള്ളത്തിന്റേയും പ്രശ്നത്തിൽ നമുക്ക് ജനാധിപത്യപരമായി സമവായത്തിലെത്താം.
|